പെരുമ്പാവൂർ: കുറുപ്പംപടി ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന വൈദ്യുതിതടസം കുടിവെള്ളവിതരണത്തെ ദോഷകരമായി ബാധിക്കുന്നു.. മുടിക്കരായിലെ മുളപ്പൻചിറയിൽ നിന്നാണ് പുലിമലയിലെ ജലസംഭരണിയിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നത്. വൈദ്യുതി തടസപ്പെടുന്നതിനാൽ സംഭരണി നിറച്ച് ശേഖരിക്കാൻ കഴിയുന്നില്ല. ഇതേത്തുടർന്ന് വിതരണക്കുഴലുകളിൽ വെള്ളത്തിന്റെ മർദ്ദം കുറയുകയും വീടുകളിലും ടൗണിലെ കെട്ടിടങ്ങളുടെ മുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളം കയറാത്ത സ്ഥിതിയാണ്. ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരങ്ങൾ. പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നു. വൈദ്യുത ബോർഡിന്റെ ഓഫീസിൽ പരാതിപ്പെട്ടാൽ മോശം അനുഭവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.