മരട്.ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി മരണമടഞ്ഞ വീട്ടമ്മയ്ക്ക് നെട്ടൂരിന്റെ കണ്ണീരിൽകുതിർന്ന യാത്രാമൊഴി.ശനിയാഴ്ച രാത്രി വാക്കുതർക്കത്തെത്തുടർന്ന്നെട്ടൂർരാമച്ചംകുഴിയിൽ വിനിയെ(42)മരപ്പണിക്കാരനായ ഭർത്താവ് ആന്റണി കൊട്ടുവടികൊണ്ട് തലക്കടിച്ച്കൊലപ്പെടുത്തിയശേഷം പനങ്ങാട് പൊലീസിൽ കീഴടങ്ങിയിരുന്നു.കൊട്ടുവടിയും ജനൽപാളിയും ഉപയോഗിച്ചുളള ശക്തിയായപ്രഹരമാണ് വിനിയുടെ മരണത്തിന് കാരണമായതെന്ന്പൊലീസ് പറഞ്ഞു. വിനിയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബ വീടായകോന്തുരുത്തിയിലേക്ക് സംസ്കാരച്ചടങ്ങുകൾക്ക് കൊണ്ടുപോകും മുമ്പ്,അരമണിക്കൂർ നേരം നെട്ടൂരിൽഭർതൃവീടിന്റെ സമീപമുളള വിശുദ്ധ കുരിശിന്റെ ദേവാലയത്തിന്റെ മുറ്റത്ത് പൊതുദർശനത്തിന് വെച്ചു.നൂറുകണക്കിനാളുകൾഅന്ത്യോപചാരമർപ്പിച്ചു.. നഗരസഭ ചെയർപേഴ്സൺടി.എച്ച് .നദീറ,വൈസ്ചെയർമാൻബോബൻ നെടുംപറമ്പിൽ ,കൗൺസിലർമാർ, തുടങ്ങിയവർ എത്തിയിരുന്നു.പിന്നീട് തേവര കോന്തുരുത്തിയിൽ വിനിയുടെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം കോന്തുരുത്തി പള്ളിയിൽ സംസ്കരിച്ചു.പൊലിസ് കസ്റ്റഡിയിലുള്ള ആന്റണിയെ ഇന്ന്കോടതിയിൽ ഹാജരാക്കും.