kavi
പണ്ഡിറ്റ്‌ കറുപ്പൻ പുരസ്കാരം കവി എസ് രമേശൻനായർക്ക് ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ സമ്മാനിക്കുന്നു. വി.സുന്ദരം, ഇ.എൻ. നന്ദകുമാർ,എം.കെ.ചന്ദ്രബോസ്,സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, പി.വി മോഹനൻ,കെ.വി മദനൻ,സി.ജി രാജഗോപാൽ എന്നിവർ സമീപം

കൊച്ചി: കാലം കരുതിവച്ച കവിയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് കവി എസ്.രമേശൻ നായർ പറഞ്ഞു. . പണ്ഡിറ്റ്‌ കറുപ്പൻ നൂറ്റിമുപ്പത്തിയഞ്ചാമത്‌ അനുസ്മരണത്തിന്റെ ഭാഗമായുള്ള പണ്ഡിറ്റ്‌ കറുപ്പൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രമേശൻ നായർ. കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ പുരസ്ക്കാരം സമ്മാനിച്ചു. എം.കെ.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി സത് സ്വരൂപാനന്ദ, ഇ.എൻ.നന്ദകുമാർ, പി.വി.മോഹൻ, കെ.വി.മദനൻ, സി.ജി. രാജഗോപാൽ, ഡോ.ഗോപിനാഥ് പനങ്ങാട്, പി.സുന്ദരം എന്നിവർ പങ്കെടുത്തു.