കൊച്ചി: കലാഭവന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പു പുറത്തിറക്കിയ കലാഭവൻ സ്റ്റാമ്പിന്റെ പ്രകാശനം നടൻ ഗിന്നസ് പക്രു നിർവഹിച്ചു. പ്രതിമാസ കലാപരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ.എ.അലി അക്ബർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്.പ്രസാദ്, വർഗീസ് പറമ്പിൽ, ടോമി, ജെ.എസ്.വിദ്വൽപ്രഭ, എസ്. ശ്രീധർ, എം.വൈ. ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിമാസ കലാപരിപാടിയുടെ ഭാഗമായി കലാഭവൻ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നൃത്തം, മിമിക്രി തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കലാഭവനിലെ ജീവനക്കാരുടെ കുട്ടികളെ ആദരിച്ചു