കൊച്ചി: മദ്യലഹരിയിൽ കായലിൽ വീണ അന്യസംസ്ഥാനക്കാരനായ യുവാവിനെ എറണാകുളം ജലഗതാഗത വകുപ്പിന്റെ റെസ്ക്യൂ ആൻഡ് ഡൈവ് ടീം രക്ഷിച്ചു. ഇന്നലെവൈകുന്നേരം അഞ്ച് മണിയോടുകൂടിയാണ് എറണാകുളം ജെട്ടിക്കടുത്ത് വച്ച് ഇയാൾ കായലിൽ വീണത്
ഇയാൾ വീണ ഭാഗത്ത് നിന്ന് രണ്ടു മീറ്റർ മാറിയുള്ള ഭാഗം കനത്ത അടിയൊഴുക്കുള്ളതാണ്. .മുങ്ങൽ വിദഗ്ദരായ കണ്ണൻ, തൽഗത്ത് ,ഡ്രൈവർ സന്തോഷ്, ലാസ്കർമാരായ സുനിൽ ,വിപിൻ ആൻറണി എന്നിവർ ടീമിലുണ്ടായിിരുന്നു തുടർന്ന് പോലീസെത്തി യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. യുവാവ് ഇടയ്ക്ക് അക്രമാസക്തനാകുന്നതായി പോലീസ്.പറഞ്ഞു. ബോധം തിരിച്ചു കിട്ടിയാലെ ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാകുകയുള്ളു.