കൊച്ചി: ലോക ഇൻഫ്‌ലമേറ്ററി ബോവൽ ഡിസീസ് ( ഐ.ബി.ഡി) ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ഐ.ബി.ഡി ക്ലിനിക്ക്, സി.സി.എഫ്.ഐ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. മാത്യു ഫിലിപ്പ് നേതൃത്വം നൽകി. കുടലിനെ ബാധിക്കുന്ന നീർക്കെട്ട് അഥവാ വീക്കമാണ് ഐ.ബി.ഡി. ഡോ. പി. ഷാജി, ഡോ. തോമസ് ജെയിംസ്, ഡോ. പ്രകാശ് സക്കറിയാസ്, ഡോ. ഷിബി മാത്യൂസ്, ഡോ. ജോൺ മാത്യൂസ്, ഡോ. ജോണി സിറിയക്, ഡോ. കെ. പ്രമിൽ, ഡോ. ബൈജു കുണ്ടിൽ, അനിത ജോൺസൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയായിരുന്നു. ഡോ. മാത്യു ഫിലിപ്പ് സ്വാഗതവും അസി. ഡയറക്ടർ ഫാ. അജോ മൂത്തേടൻ നന്ദിയും പറഞ്ഞു.