കൊച്ചി : ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി, ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ എന്നിവയുടെ ജനറൽ മാനേജരായി ശ്രീകാന്ത് വഖാർക്കർ നിയമിതനായി. ഹോസ്പിറ്റാലിറ്റി മേഖലയിൽ 30 വർഷം പരിചയം അദ്ദേഹത്തിനുണ്ട്.
ഹയാത്ത് റീജൻസി ഡൽഹി, താജ് മഹൽ പാലസ് ആൻഡ് ടവേഴ്‌സ് മുംബയ്, താജ് പ്രസിഡന്റ് മുംബയ് തുടങ്ങിയ മുൻനിര ഹോട്ടലുകളുടെ ഫുഡ് ആൻഡ് ബീവറേജസ് വിഭാഗത്തിന്റെ നേതൃത്വം ശ്രീകാന്ത് വഹിച്ചിട്ടുണ്ട്. കൊളംബോയിലെ താജ് സമുദ്ര ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ, ഗോവയിലെ ഇന്റർകോണ്ടിനെന്റൽ റിസോർട്ടിന്റെ തുടക്കം എന്നിവയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഹൈദരാബാദിലെ മാരിയറ്റ് ആൻഡ് കോർട്ടിയാർഡ് ഹോട്ടലുകളുടെ ക്ലസ്റ്റർ ജനറൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു.