കൊച്ചി : നാഷണൽ അസോസിയേഷൻ ഒഫ് മലയാളം ആർട്ടിസ്റ്റ്സ് നന്മ വട്ടേക്കുന്നം യൂണിറ്റ് പ്രസിഡന്റായി എം.എസ്. നൗഷാദ്, സെക്രട്ടറിയായി വി. അശോകൻ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി പി. ചന്ദ്രൻ, സലിം പാമങ്ങാടൻ (വൈസ് പ്രസിഡന്റുമാർ), കെ.എസ്. മോഹൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി എൻ.സി. സജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഇ.ഐ. ശിവൻ, പ്രസിഡന്റ് പി.കെ. ദിനേഷ്, പ്രേമ രാജേന്ദ്രൻ, വി. അശോകൻ, ഗോപകുമാർ രാജൻ, സലിം പാമങ്ങാടൻ എന്നിവർ പ്രസംഗിച്ചു.