ഇടപ്പള്ളി : വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. കളമശേരി സി.ഐ. എ. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ അഞ്ജു മനോജ് മണി, ജിജി. പ്രസാദ്, ലൈബ്രറി പ്രസിഡന്റ് എ.ആർ. രതീശൻ, സെക്രട്ടറി വി. അശോകൻ, കെ.എൻ. ലെനിൻ എന്നിവർ പ്രസംഗിച്ചു.