raju-hormise
വിവിധ സംഘടനകളുടെ സഹായത്തോടെ യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ഫെഡറൽ ബാങ്ക്‌ സി.എസ്.ആർ ഹെഡ്‌ രാജു ഹോർമീസ് നിർവ്വഹിക്കുന്നു

ആലുവ: പ്രളയത്തിൽ കിടപ്പാടം നഷ്ടമായ തോട്ടക്കാട്ടുകരയിലെ രണ്ട് കുടുംബങ്ങൾക്ക് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി. തോട്ടക്കാട്ടുകര എടയാളി വീട്ടിൽ എൽസി ആന്റണി, ലൂസി ആന്റണി എന്നിവർക്കാണ് വീട് നിർമ്മിച്ച് നൽകിയത്.

ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടും വിവിധ വ്യക്തികളിൽ നിന്നും ലഭിച്ച സാമ്പത്തീക സഹായവും ഉപയോഗിച്ചായിരുന്നു നിർമ്മാണം.

വീടുകളുടെ താക്കോൽദാനം ഫെഡറൽ ബാങ്ക്‌ സി.എസ്.ആർ ഹെഡ്‌ രാജു ഹോർമീസ് നിർവ്വഹിച്ചു. എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജി. മാധവൻകുട്ടി, ജോസി പി. ആൻഡ്രൂസ്, ബാബു കൊല്ലംപറമ്പിൽ, മുഹമ്മദ് ഷെഫീഖ്, ഹസിം ഖാലിദ്, മുനിസിപ്പൽകൗൺസിലർ പി.സി. ആന്റണി, എം.ഒ. ജെറാൾഡ്, ബേബി വാത്തിയത്ത്, ജെറോം സെബാസ്റ്റ്യൻ, കെ.ജെ. ജോസഫ്, പി.കെ. മോഹനൻ, എം. ഷാജഹാൻ, ഇ.വി. ജെറോം എന്നിവർ സംസാരിച്ചു.