തൃപ്പൂണിത്തുറ: ഏരൂർ വടക്കേവിമീതിയിൽ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠയും ഓഫീസ് മന്ദിരോദ്ഘാടനവും നടന്നു. ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാകർമ്മം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ നിർവഹിച്ചു.
ഡോ. പല്പു സ്മാരക ഹാൾ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ഡി. അഭിലാഷ്, സി.എൻ. സുന്ദരൻ, എൽ. സന്തോഷ്, വി.ജി. സുധികുമാർ, അഡ്വ. ദീപ്തി, ജോഷി കൊളങ്ങാത്തു, ഗിരിജ മനോഹരൻ, വിജി സജീവൻ, ഷൈൽകുമാർ, സന്തോഷ്, കെ.കെ. ശശിധരൻ, സുകുമാരി മാരാത്ത് എന്നിവർ പങ്കെടുത്തു. കുടുംബയൂണിറ്റ് സെക്രട്ടറി കെ.എ. രാജപ്പൻ സ്വാഗതവും ഖജാൻജി ബീന സുധികുമാർ നന്ദിയും പറഞ്ഞു.