laibrary
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവം ആലുവ മാത്മാഗാന്ധി ടൗൺ ഹാളിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിവിധ ഭാഷകളിലായി അൻപതിലധികം പ്രസാധകരുടെ പുസ്തകങ്ങളുണ്ട്.മിതമായനിരക്കിലാണ് വിൽപ്പന. ജില്ലയിലെ നാനൂറിലധികം ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ എടുക്കുന്നതിനായി പ്രത്യേക ഇളവുകളുണ്ട്.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സേതു മുഖ്യാഥിതിയായി. പ്രളയബാന്ധിതരായ 56 ഗ്രന്ഥശാലകൾക്ക് ഇൻസൈറ്റ് പബ്ലിക്ക് നല്കിയ 2.5 ലക്ഷം രൂപയുടെ പുസ്തകങ്ങൾ എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ ഏറ്റുവാങ്ങി. ലൈബ്രേറിയൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം പി.കെ. സോമൻ നിർവ്വഹിച്ചു. ബാലനാടക ശില്പകലാ അംഗങ്ങളെ കവി എസ്. രമേശൻ ആദരിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ഭാരവാഹികളായ പി.സി. ഉണ്ണി, ഡി.ആർ. രാജേഷ്, രമാദേവി, ഒ.കെ. കൃഷ്ണകുമാർ, സി.ടി. ഉലഹന്നാൻ, സി.പി. മുഹമ്മദ്, വി.കെ. ഷാജി, പി.ജി. സജീവ്, എം.കെ. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുസ്തക പ്രകാശനം, ചാർവാകം നൃത്തശില്പം, നാടകം എന്നിവയും ഉണ്ടായിരുന്നു.