കൊച്ചി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികദിനാചരണം ഡി.സി.സി ഓഫീസിൽ മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, നേതാക്കളായ ടോണി ചമ്മിണി, കെ.വി.പി കൃഷ്ണകുമാർ, സേവ്യർ തായങ്കരി, കെ.എക്സ്. സേവ്യർ, സി.കെ. ഗോപാലൻ, ചെല്ലമ്മ, ഹെൻട്രി ഓസ്റ്റിൻ, ഇക്ബാൽ വലിയവീട്ടിൽ, വി.കെ. ശശികുമാർ, കെ.വി. ആന്റണി, ജോഷി പള്ളൻ എന്നിവർ പ്രസംഗിച്ചു.