benny
യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി നിർദ്ദിഷ്ഠ ചാലക്കുടി എം.പി ബെന്നി ബെഹനാൻ സ്വീകരണം നൽകി.

ആലുവ: യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ഠ ചാലക്കുടി എം.പി ബെന്നി ബെഹനാൻ സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് 200 ഓളം നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി - പ്ലസ് ടു വിജയികൾക്ക് അവാർഡ് ദാനവും അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.
സമ്മേളനം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വർക്കിംഗ് പ്രസിഡണ്ട് ബി.എ. അബ്ദുൾ മുത്തലിബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, ലോകസഭ പ്രസിഡന്റ് പി.ബി. സുനീർ, നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ഫാസിൽ ഹുസൈൻ, ജോസി പി. ആൻഡ്രൂസ്, ബാബു കൊല്ലംപറമ്പിൽ, ആനന്ദ് ജോർജ്, ജെറോം മൈക്കിൾ, ഷമ്മി സെബാസ്റ്റ്യൻ, സി. ഓമന, ജി. മാധവൻകുട്ടി, ലീന ജോർജ്, കിരൺ കുണ്ടാല, അനൂപ് ശിവശക്തി എന്നിവർ സംസാരിച്ചു.