പറവൂർ : അംബേദ്ക്കർ വിചാര കേന്ദ്രം മൂന്നാമത് വാർഷിക സമ്മേളനം ബി.ജെ.പി മഹിളാമോർച്ച ജില്ല പ്രസിഡന്റ് പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു.വിചാര കേന്ദ്രം ഉപാദ്ധ്യക്ഷൻ കെ.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഐ.എസ്. കൂണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. അംബേദ്ക്കർ വിചാര കേന്ദ്രം സെക്രട്ടറി ലൈജു പി. ഗോപാൽ, സീരിയൽ താരം സൈനൻ കെടാമഗലം, ടി.എസ്. മുരളി, സുജാത സരസൻ, സി.ടി. ഉഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്. മുരളി (പ്രസിഡന്റ് ) എം.എൻ. ജോതിസ് (വൈസ് പ്രസിഡന്റ് ) ലൈജു പി. ഗോപാൽ (സെക്രട്ടറി ) സി.ടി. ഉഷ (ജോയിന്റ് സെക്രട്ടറി ) കെ.കെ. നിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.