kalyan-

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സിനെ ഡിലോയിറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ആഡംബര ബ്രാൻഡുകളിൽ ഒന്നായി തിരഞ്ഞെടുത്തു.കല്യാൺ ജൂവലേഴ്‌സ് ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ബ്രാൻഡുകൾ പട്ടി​കയി​ലുണ്ട്. ഡിലോയിറ്റിന്റെ ആഗോളപട്ടികയിൽ 35-ാം സ്ഥാനവും ഇന്ത്യൻ പട്ടികയിൽ രണ്ടാം സ്ഥാനവുമാണ് കല്യാൺ ജൂവലേഴ്‌സിന്.

ഇന്ത്യയിൽ സ്വന്തമായി 100 ഷോറൂമുകൾ തുറക്കുന്ന ആദ്യ ആഭരണ ബ്രാൻഡ് എന്ന നേട്ടവും കല്യാൺ ജൂവലേഴ്‌സി​നാണ്. പടിഞ്ഞാറൻ ഏഷ്യയിലും 32 സ്റ്റോറുകളുണ്ട്.

ഡിലോയിറ്റിന്റെ ഏറ്റവും മികച്ച 100 ആഗോള ആഡംബര ബ്രാൻഡുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌റുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, കത്രീന കൈഫ്, ശ്വേത ബച്ചൻ നന്ദ എന്നിവർ ആഗോള വിപണികളിൽ മികച്ച പിന്തുണയാണ് നൽകുന്നത്. നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാര്യർ തുടങ്ങിയവരും കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരാണ്. ഷാറൂഖ് ഖാൻ മിഡിൽ ഈസ്റ്റ് ബ്രാൻഡ് അംബാസഡറായും പിന്തുണ നൽകുന്നു.