പറവൂർ : താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രവർത്തക സമ്മേളനം കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. ജിനീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ താലൂക്ക് പ്രസിഡന്റുമാരായ എസ്.പി. നായർ, ആർ. മോഹൻകുമാർ എന്നിവരെയും മറ്റ് അംഗങ്ങളെയും ആദരിച്ചു. എൻ.എസ്.എസ് പ്രതിനിധിസഭാംഗങ്ങളായ എം.എൻ.ജി നായർ, അനിൽകുമാർ, വനിതായൂണിയൻ പ്രസിഡന്റ് പുഷ്പം കലാധരൻ, പ്രേംകുമാർ, സുനിൽ എ. മേനോൻ, വൈസ് പ്രസിഡന്റ് എം.ജി. മണി, യൂണിയൻ സെക്രട്ടറി പി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.