block
അങ്കമാലി ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് സെമിനാർ പ്രസിഡന്റ് പി.ടി.പോൾഉദ്ഘാടനം ചെയ്യുന്നു


അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെയും ( ടിസ് യൂണിവേഴ്‌സിറ്റി) എക്‌സ്‌പൊയർ അക്കാദമിയുടെയും സഹകരണത്തോടെ കരിയർ ഗൈഡൻസ് സെമിനാർ നടത്തി. സി. എസ്.എ. ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.ഇ.എ. ഓസ്റ്റിൻ ക്ലാസ്സ് നയിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു. വി. തേക്കേക്കര, ജയ രാധാകൃഷ്ണൻ, നീതു അനു, ചെറിയാൻ തോമസ് മുൻ പ്രസിഡന്റ് അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.പി. ജോർജ്ജ്, കെ.പി. അയ്യപ്പൻ, ഗ്രേസി റാഫേൽ, അംഗങ്ങളായ ഷേർളി ജോസ്, സിജു ഈരാളി,എൽസി വർഗീസ് ,വനജ സദാനന്ദൻ, അൽഫോൻസ പാപ്പച്ചൻ, ബി.ഡി.ഒ. അജയ് എന്നിവർ പ്രസംഗിച്ചു.