പറവൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമന്റർ കെ. കുര്യാക്കോസ് അനുസ്മരണ സമ്മേളനവും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് മൂന്നിന് ടൗൺ ഹാളിൽ നടക്കും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസി‌ഡന്റ് എൻ.എം. അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിക്കും. കെ.പി. ധനപാലൻ, ജി. ജയപാൽ, അസീസ് മൂസ, മനോഹരൻ, കെ. മുരളീധര ഷോണായി.സി.ജെ. ചാർളി, റെജി സി. കുര്യാക്കോസ്, നാദിർഷ, സി.എ. അനിൽ, വി.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. പഠനോപകരണ വിതരണം, വിദ്യാഭ്യാസ അവാർഡുദാനം, സൈക്കിൾ വിതരണം എന്നിവ നടക്കും.