പറവൂർ : കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിൽ നാലാമത് ഭാഗവത സപ്താഹയ യജ്ഞം ഇന്ന് വൈകിട്ട് ആറരയ്ക്ക് ആചാര്യവരണത്തോടെ തുടങ്ങും. വൈകിട്ട് നാലിന് വിഗ്രഹഘോഷയാത്രയും തുടർന്ന് കലവറ നിറയ്ക്കലും നടക്കും. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം ചെയ്യും. ഇ.ആർ.സി നായരാണ് യജ്ഞാചാര്യൻ, നാളെ വരാഹവതാരം, 30 ന് ഋഷഭാവതാരം, 31ന് നരസിംഹാവതാരം, ജൂൺ ഒന്നിന് ശ്രീകൃഷ്ണാവതാരം, രണ്ടിന് രുഗ്മണിസ്വയംവരം, മൂന്നിന് ഹംസാവതാരം, നാലിന് കൽക്കിഅവതാരം ഉച്ചയ്ക്ക് പന്ത്രണ്ടിന് യജ്ഞസമർപ്പണംഎന്നിങ്ങനെ യജ്ഞം നടക്കും.