sndp
അങ്കമാലി എസ്എൻഡിപി ശാഖ പ്രതിഭാ സംഗമത്തിൽ പ്രസിഡണ്ട് എം.കെ.പുരുഷോത്തമൻ പ്രസംഗിക്കുന്നു.

അങ്കമാലി- ശ്രീനാരായണ ഗുരുദേവ ദർശനം സമൂഹത്തിൽ അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സുനിൽ ചാലക്കുടി പറഞ്ഞു. അങ്കമാലി എസ്എൻഡിപി ശാഖ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരു ചെറിയ തോൽവി പോലും താങ്ങാനുള്ള മാനസികാവസ്ഥ യുവത്വത്തിന് നഷ്ടപ്പെട്ടിരിക്കയാണ്. ഒരു വിഷയത്തിൽ ഗ്രേഡ് കുറഞ്ഞാൽ പോലും ആത്മഹത്യ ചെയ്യുന്ന പ്രവണത വിദ്യാർത്ഥികളിൽ വർദ്ധിച്ച് വരികയാണ്. ഇതിനുുള്ള ഏക പോംവഴി ഗുരുദേവ ദർശനം മാത്രമാണെന്നും സുനിൽ ചാലക്കുടി പറഞ്ഞു.ശാഖ പ്രസിഡണ്ട് എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.കെ.വിജയൻ പഠനോപകരണങ്ങൾ വിതരണം നടത്തി. വൈസ് പ്രസിഡണ്ട് എം.എസ്.ബാബു, വനിതാ സമാജം പ്രസിഡണ്ട് കുസുമം തമ്പി ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഖിൽ ചന്ദ്രൻ, ധർമ്മ പഠനംകേന്ദ്രം ഷിജി ടീച്ചർ, വിദ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു.