മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമി മൂവാറ്റുപുഴ ഏരിയാസമിതി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ. മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം.സൈനുദ്ദീൻ ഇഫ്ത്താർ സന്ദേശം നൽകി. സാഹിത്യ അക്കാഡ8മി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ , ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ , സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസി ,നിയുക്ത എം പി .ഡീൻ കുര്യാക്കോസ്, മുൻ എം എൽ എ മാരായ ജോസഫ് വാഴയ്ക്കൻ, ബാബു പോൾ , മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. ശശി, ടി.എം. ഹാരീസ്, കെ.എം. അബ്ദുൽ മജീദ്, പി എസ് എ ലത്തീഫ്, പി. എ. അബ്ദുൽ റസാഖ് , പി.എച്ച്. മുനീർ, എ. മമ്മി ,ഡോ.എം.ആർ. ശിവദാസ്, ജോബ് പൊറ്റാസ്, കെ.പി. റസാഖ്, മേള പ്രസിഡന്റ് മോഹൻദാസ് , പി.എസ്. ഷബീബ്, നസീർ അലിയാർ, എം. എ. യൂനുസ് , അൻസാർ മുണ്ടാട്ട്, സി.എസ്. അജ്മൽ തുടങ്ങിയവർ സംസാരിച്ചു.