കൊച്ചി: സിനിമ, ടെലിവിഷൻ പ്രവർത്തകരുടെ സംഘടനയായ ഇഫ്റ്റയുടെ സംസ്ഥാന കൺവെൻഷനും അവാർഡ് നൈറ്റും ശനിയാഴ്ച വൈകിട്ട് മൂന്നുമുതൽ എറണാകുളം ടൗൺഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. ഐ. എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിലുള്ള സിനിമ ,ടെലിവിഷൻ പ്രവർത്തകരുടെ കൂട്ടായ്മയാണ് ഇഫ്റ്റ. മികച്ച നടീനടൻമാരായി തിരഞ്ഞെടുക്കപ്പെട്ട മഞ്ജുവാര്യർ, ജയസൂര്യ എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും. മുതിർന്ന ചലച്ചിത്ര പ്രവർത്തകരെ ആദരിക്കും.