മൂവാറ്റുപുഴ: പോത്താനിക്കാട് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിട്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ മേഖലയിൽ തന്നെ നിരവധി ജോലി സാദ്ധ്യതകളുള്ളതാണ് കോഴ്സ്. യോഗ്യത എസ്.എസ്.എൽ.സി ( പ്ലസ്ടു, വി.എച്ച്. എസ്.ഇ ഉള്ളവർക്ക് മുൻഗണന.) പ്രായപരിധി ഇല്ല. അപേക്ഷയും പ്രോസ്പക്ടസും 27 മുതൽ ജൂൺ 15 വരെ 50രൂപ നിരക്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. ജൂലായ് 1ന് ക്ലാസ് തുടങ്ങും. ഫോൺ : 0485 2564707, 9645594197.