അങ്കമാലി: പൊതുമേഖല സ്ഥാപനമായ ടെൽക്കിലെ തൊഴിലാളികളുടെ പുതുക്കിയ ദീർഘകാല കരാർ പ്രകാരമുള്ള ശമ്പളം നൽകുക, ലാഭവിഹിതം ലഭ്യമാക്കുക, കമ്പനിക്ക് ലഭിച്ച ഓർഡറുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടെൽക്ക് മെയിൽ ഗെയ്റ്റിനു മുൻപിൽ പ്രതിക്ഷേധ യോഗം നടത്തും. ടെൽക്ക് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിക്ഷേധ യോഗത്തിൽ യൂണിയൻ രക്ഷാധികാരി മുൻ.എം.പി .കെ.പി.ധനപാലൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ജോയി എന്നിവർ പ്രസംഗിക്കും.