പള്ളുരുത്തി: കവി കുമരോത്ത് വിദ്യാശ്രീയിൽ വീട്ടിൽ അഡ്വ. രമേഷ് കുമാർ കുമരോത്ത് (59) നിര്യാതനായി. പുരോഗമന കലാസാഹിത്യ സംഘം പള്ളൂരുത്തി ഏരിയ ജോയിന്റ് സെക്രട്ടറിയാണ്. ഞാൻ കർണൻ, ദുര്യോധനന്റെ നീതി എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിൽ മാനേജരായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സംസ്കാരം നാളെ (ബുധൻ) വൈകിട്ട് 3ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: വിദ്യ പാർവതി, സ്വാതി ലക്ഷ്മി. മരുമകൻ: മജ്ജിത്ത് (ആസ്ട്രേലിയ).