മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌വൺ പരീക്ഷകളിൽ ജയിച്ച കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. യൂണിയൻ കാര്യാലയത്തിൽ യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. എം.ജി. സർവകലാശാലാ കരിയർ ഗൈഡൻസ് പരിശീലകൻ ബാബു പള്ളിപ്പാട്ട്, യൂണിയൻ എച്ച്.ആർ വിഭാഗം കോഓർഡിനേറ്റർ എൻ.സി. വിജയകുമാർ, ദേശീയ അദ്ധ്യാപക അവാർഡ്‌ജേതാവ് വിധു.വി. നായർ എന്നിവർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി എ. കെ. ജയകുമാർ, വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ, എൻ.പി. ജയൻ, പി.കെ. രാധാകൃഷ്ണൻ, പി.വി. കൃഷ്ണൻ നായർ, കെ.ബി. വിജയകുമാർ, എൻ. സുധീഷ്, ശശികുമാർ, എം.പി. പ്രഭാകരൻ, താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് സുമതി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.