കൊച്ചി: ആലുവ മെട്രോ സ്റ്റേഷനടുത്ത് എസ്.ബി.ഐയുടെ പുതിയ ശാഖയും റീട്ടയിൽ അസറ്റ്‌സ് ആൻഡ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് സെന്ററും(റാസ്മാക്) തുറന്നു. ഇനി മുതൽ ആലുവ പി.ബി.ബി ശാഖ ആലുവ മെട്രോ സ്റ്റേഷൻ ശാഖയായി പ്രവർത്തിക്കും. എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജന.മാനേജർ എസ്.വെങ്കട്ടരാമൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എം.ആർ.എൽ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, എസ്.ബി.ഐ ജന.മാനേജർ അരവിന്ദ് ഗുപ്ത, റീജണൽ മാനേജർ എസ്.സജിത് കുമാർ, മേരി സഗയ ധനപാൽ, സ്മിത എസ് നായർ, കൊച്ചി മെട്രോ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.