പച്ചാളം : എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി വിത്ത് പായ്ക്കറ്റുകൾ വനിതാസംഘം സെക്രട്ടറി ജയഭാസിക്ക് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കാർഷിക കേരളത്തിന്റെ പുനർജനി പദ്ധതിയിലാണ് വിത്തുകൾ നൽകിയത്. ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, ഷീജ വസന്തകുമാർ, എം.എൻ. വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.