കൊച്ചി : കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയുടെ ഉദ്ഘാടനവും സംസ്ഥാന ജില്ലാതലങ്ങളിൽ പത്ത്, പ്ളസ് ടു റാങ്ക് ജേതാക്കളെ ആദരിക്കലും നാളെ രാവിലെ 8.30 ന് തൃപ്പൂണിത്തുറ ജെടി പാക്കിൽ നടക്കും. നടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയാകും.

പുതുതായി രൂപീകരിച്ച സംഘടനയിൽ 550 സ്കൂളുകൾ അംഗങ്ങളാണെന്ന് കൗൺസിൽ പ്രസിഡന്റും ചോയ്സ് ഗ്രൂപ്പ് ചെയർമാനുമായ ജോസ് തോമസ്, രക്ഷാധികാരിയും സി.ബി.എസ്.ഇ സ്കൂൾസ് ദേശീയ കൗൺസിൽ ജനറൽ സെക്രട്ടറിയുമായ ഡോ. ഇന്ദിരാ രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുക, അക്കാഡമിക് നിലവാരം ഉയർത്തുക, അദ്ധ്യാപക മികവ് വർദ്ധിപ്പിക്കാൻ പരിശീലനം നൽകുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കലാകായിക മേഖലയിൽ അംഗീകാരം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൗൺസിലിന്റേതെന്ന് അവർ പറഞ്ഞു.