കൊച്ചി : വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിൽ ജൂൺ രണ്ടിന് വിദ്യാഗോപാല മന്ത്രാർച്ചനയും ലിഖിതജപയജ്ഞവും നടത്തും. തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും. വൈക്കം രാമചന്ദ്രൻ പ്രഭാഷണം നടത്തും. അമല രാധേഷ് പ്രാണായാമ പരിശീലനവും നൽകുമെന്ന് ദേവസ്വം സെക്രട്ടറി ഡോ.ടി. വിനയ്‌കുമാർ അറിയിച്ചു.