കൊച്ചി : സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടി.എം.ടി തോപ്പുംപടി സൗദി സെന്റ് ആന്റണീസ് എൽ.പി. സ്‌കൂളിലെ 70 വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പഠന സഹായ പദ്ധതിയായ വിദ്യാമിത്ര സ്‌കൂൾ മാനേജർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നിർമ്മാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കാണ് പദ്ധതിയിലൂടെ സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുന്നത്. 1500 ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.
വായനശാല ഇല്ലാത്തതോ പ്രവർത്തനരഹിതമോ ആയ ഒരു സ്‌കൂളിൽ വായനശാല തയ്യാറാക്കി നൽകും. ഡിവിഷൻ കൗൺസിലർ പി.എസ്. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ഡൈന ഫരിയ, കള്ളിയത്ത് ടി.എം.ടി കോർപ്പറേറ്റ് ഹെഡ് സിബു ജോർജ്, ബ്രാൻഡ് മാനേജർ സൂരജ് ജയ് മേനോൻ, സെയിൽസ് മാനേജർ ഡെൻസിലിൻ ഫരിയ തുടങ്ങിയവർ പങ്കെടുത്തു.