വൈപ്പിൻ: ചെറായി ഗ്രാമീണവായനശാല മനയത്തുകാടിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനവും അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും വായനശാലയിൽ വച്ച് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ:കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു. എ.എസ്.ദിനേശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി താലൂക്ക് ലൈബ്രറി കൗസിൽ സെക്രട്ടറി ഒ.കെ.കൃഷ്ണകുമാർ, എൻ.എ.രാജു, വി.കെ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.