വൈപ്പിൻ: സർഫാസി ഇരകൾക്ക് സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമിതി രൂപീകരിച്ചു. വർഷമായി ബാങ്കുകളുടെ ഒത്താശയോടെ ലോമാഫിയ വായ്പ തട്ടിപ്പിനിരയാക്കിയ 17 ദരിദ്ര, ദലിത് കുടുംബങ്ങൾ കിടപ്പാടം നഷ്ടപ്പെടുമെനുള്ള ഭീഷണിയിൽ നരകിച്ച് ജീവിക്കുകയാണ്. രണ്ട് വട്ടം സർക്കാർ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കിടപ്പാടം ജപ്തി ചെയ്യുമെന്ന ഭീഷണിയിൽ ഈ കുടുംബങ്ങൾ ഒഴിഞ്ഞില്ല. കഴിഞ്ഞ 45 ദിവസമായി നായരമ്പലം വില്ലേജ് ഓഫീസിന് മുൻപിൽ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ മുൻകയ്യിൽ കുടുംബങ്ങൾ സമരം ചെയ്തുകൊണ്ടിരിക്കുയകാണ്. സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുതിനുവേണ്ടി മനുഷ്യാവകാശ പ്രവർത്തകരുടേയും സാമൂഹിക സാംസ്‌ക്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ഐക്യദാഢ്യസമിതി രൂപീകരിച്ചു. അഡ്വ. കെ. എസ്. മുധുസുദനൻ ചെയർമാനായും, പയസ് ജോസഫ് ജനറൽ കവീനറായും 15 ഓളം സംഘടനകളുടെ പ്രതിനിധികൾ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി ജംഗ്ഷനിൽ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ജൂൺ 14ന് സംഘടിപ്പിക്കും 8ന് ചെറായി മുതൽ ഞാറയ്ക്കൽ വരെ വാഹന പ്രചരണ ജാഥ നടത്തും.രണ്ടിന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പത്രികയായ കടപ്പാഠം പ്രസാധനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.