വൈപ്പിൻ: കാളമുക്ക് ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർവേ നട്ലാന്റ് അക്വസേഷൻ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കാത്തതിലും നാല് കോടി 85 ലക്ഷം രൂപ പാസാക്കിയെന്ന് പറയുതല്ലാതെ നടപടികൾ തുടങ്ങുന്നതിനുള്ള ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും സമരം നടത്തും. 12 ഓളം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമാരേയും ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരേയും അറിയിച്ചുകൊണ്ട് സംയുക്ത യോഗം വിളിച്ചുകൂട്ടിക്കൊണ്ടായിരിക്കും സമരം നടത്തുക. നിലവിലുള്ള ഹാർബർ ഉടമയുടെ സ്വകാര്യ താല്പര്യങ്ങളും അതിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ബുദ്ധിമുട്ടുകളും കടലിൽ മത്സ്യസമ്പത്ത് വൻതോതിൽ കുറയുവാനുണ്ടായ സാഹചര്യവും 2018ലെ മറൈൻ റെഗുലേഷൻ ആക്ട് നിയമങ്ങളും യോഗത്തിൽ ചർച്ചാവിഷയമാക്കും.