വൈപ്പിൻ: പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ നായരമ്പലം യൂണിറ്റ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. സൗമിത്രൻ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് ജാക്കറ്റ് വിതരണം കോസ്റ്റ് ഗാർഡ് കമാന്റർ സുരേഷ് നിർവഹിച്ചു. മത്സ്യഭവൻ ഓഫീസർ രശ്മി.പി.രാജൻ, നായരമ്പലം ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ്, ജില്ലാ സെക്രട്ടറി കെ.ഏ. സക്കറിയ, ജോസഫ് കപ്പിത്താൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അരിവിതരണം, 70 കഴിഞ്ഞ മത്സ്യത്തൊഴിലാളികളെ ആദരിക്കൽ, വൈപ്പിൻ കലോത്സവങ്ങളിൽ ഒന്നാം സമ്മാനം നേടിയ നൈപൂണ്യ ബിനോയ്ക്ക് അനുമോദനം, ബോധവൽക്കരണക്ലാസ് എന്നിവയോടെയാണ് വാർഷികസമ്മേളനം സമാപിച്ചത്.