c-k-chadhappan-trust
വാവക്കാട് സി.കെ. ചന്ദ്രപ്പൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുദാന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വാവക്കാട് സി.കെ. ചന്ദ്രപ്പൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനസമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.ബി. അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ്, സുരേഷ് ബാബു, രാജീവ് മണ്ണാളിൽ, കെ.പി. വിശ്വനാഥൻ, രമാ ശിവശങ്കരൻ, വർഗ്ഗീസ് മാണിയാറ, എം.ആർ. ആനന്ദൻ, ഡിവിൻ കെ. ദിനകരൻ തുടങ്ങിയവർ സംസാരിച്ചു. പ്രളയക്കെടുതിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയ നേവി ഉദ്യോഗസ്ഥൻ ബിജോയ് ബാബു, വില്ലേജ് ജീവനക്കാരായ ദീപക്, രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.