care-home-
കെയർഹോം പദ്ധതിയിൽ പറവൂർ തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം നിർമ്മിച്ച വീടുകളുടെ താക്കോൽദാനം പി.രാജീവ് നിർവഹിക്കുന്നു.

പറവൂർ : കെയർഹോം പദ്ധതിയിൽ പറവൂർ തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽദാനം പി.രാജീവ് നിർവഹിച്ചു. കൊച്ചുത്രേസ്യ മാത്യുവിനും വിമല സതീശനുമാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. സംഘം പ്രസിഡന്റ് വി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. പി. രാജു, കെ.എ. വിദ്യാനന്ദൻ, എൻ. വിജയകുമാർ, ടി.ആർ. ബോസ്, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ, എം.കെ. സിദ്ധാർത്ഥൻ, ടി.വി. അശോകൻ, എം.ആർ. റീന, എം.ഡി. രശ്മി തുടങ്ങിയവർ സംസാരിച്ചു.