പറവൂർ : മാഞ്ഞാലി വിങ്‌സ് എജുക്കേഷൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാഞ്ഞാലി മഹല്ല് പ്രസിഡന്റ് പി.എ. ഹനീഫ ഉദ്‌ഘാടനം ചെയ്തു. കെ.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഷാജി മാഞ്ഞാലി, ഷാഫർ ഹസൻ തുടങ്ങിയവർ സംസാരിച്ചു. ജീവിത വിജയ പാഠങ്ങൾ എന്ന വിഷയത്തിൽ പി.കെ. ഉദയകുമാർ, ബാബുജോസഫ് എന്നിവർ ക്ളാസെടുത്തു.