പറവൂർ : കെടാമംഗലം സദാനന്ദൻ സ്മാരക സമിതിയും പപ്പുക്കുട്ടി സ്മാരക വായനശായും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെടാമംഗലം സദാനന്ദൻ അനുസ്മരണ സമ്മേളനവും അവാർഡുദാനവും ഇന്ന് വൈകിട്ട് അഞ്ചിന് കെടാമംഗലത്തിന്റെ വസതിയിൽ നടക്കും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു മുഖ്യപ്രഭാഷണം നടത്തും. സമിതി ഏർപ്പെടുത്തിയ സവ്യസാചി പുരസ്കാരം ലഭിച്ച കൈതാരം വിനോദ്കുമാറിന് 15,000 രൂപയും ഫലകവും മുൻ എം.എൽ.എ പി. രാജു സമ്മാനിക്കും.