nagarasabha
മൂവാറ്റുപുഴ നഗരസഭ വാർഷികപദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ട്രൈസ്‌കൂട്ടർ നൽകി നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ വാർഷികപദ്ധതിയിൽപ്പെടുത്തി മൂന്നരലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകി. നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ട്രൈസ്‌കൂട്ടർ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപ് സ്വാഗതം പറഞ്ഞു . വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലിം ഇലക്‌ട്രോണിക് വീൽചെയറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫിയറിംഗ് എയ്ഡും വിതരണം ചെയ്തു. കൗൺസിലർമാരായ പി.പി. നിഷ, എസ്. വിജയകുമാർ, കെ.എ. അബ്ദുൾസലാം, ഷിജി തങ്കപ്പൻ, സെലിൻ ജോർജ്, സി.എം. ഷുക്കൂർ, പി. പ്രേംചന്ദ്, ബിനു ആന്റണി, ജെയ്‌സൺ തോട്ടത്തിൽ, കെ.ജെ. സേവ്യർ, പി.വൈ. നൂറുദ്ദീൻ, ഷാലിന ബഷീർ എന്നിവർ സംസാരിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ വി.എം. രമ്യ നന്ദി പറഞ്ഞു.