vps
വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റലിലെ യൂറോളജി വിഭാഗവും അസോസിയേഷൻ ഒഫ് സതേൺ യൂറോളജിസ്റ്റ്‌സും (എ.എസ്.യു) സംഘടിപ്പിച്ച 3ഡി ലാപ്രോസ്‌കോപിക് യൂറോളജി ശില്പശാല ത്രിഡി ലാപ് യൂറോകോൺ 2019 കൊച്ചിയിൽ കാലിക്കറ്റ് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫ. ഡോ. റോയ് ചാലി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റലിലെ യൂറോളജി വിഭാഗവും അസോസിയേഷൻ ഒഫ് സതേൺ യൂറോളജിസ്റ്റ്‌സും (എ.എസ്.യു) സംഘടിപ്പിച്ച ത്രിഡി ലാപ്രോസ്‌കോപിക് യൂറോളജി ശിൽപ്പശാലഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്നു.. എ.എസ്.യു പ്രസിഡന്റ് ഡോ. സി.എസ് രത്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫ. ഡോ. റോയ് ചാലി ഉദ്ഘാടനം ചെയ്തു. വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റൽ സി.ഇ.ഒ ഡോ. എസ്.കെ അബ്ദുള്ള, ഡോ. ജോർജ്.പി.ഏബ്രഹാം, എ.എസ്.യു സെക്രട്ടറി ഡോ. അരുൺ ചാവ്‌ല, യു.എ.കെ പ്രസിഡന്റ് ഡോ. ശ്യാം.കെ. രമേഷ്, കൊച്ചി യൂറോളജി ക്ലബ് പ്രസിഡന്റ് ഡോ. ഗിനിൽ കുമാർ, സംഘാടക സെക്രട്ടറി ഡോ. വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ് പി. ഏബ്രഹാം സംഘാടക സമിതി ചെയർമാനായിരുന്നു ശിൽപ്പശാലയ്ക്ക് ഡോ. വിജയ് ആർ., ഡോ. ഡാറ്റ്‌സൺ ജോർജ് പി., ഡോ. വിഗ്‌നേഷ് എന്നിവർ നേതൃത്വം നൽകി. ഡോ. എച്ച്.കെ നാഗരാജ് (ബാംഗ്ലൂർ), ഡോ. ശ്രെനിക് ഷാ (അഹമ്മദാബാദ്), ഡോ. മല്ലികാർജുന. സി (ഹൈദ്രാബാദ്), ഡോ പ്രാഞ്ജൽ മോഡി (അഹമ്മദാബാദ്), ഡോ. രാമലിംഗം (കോയമ്പത്തൂർ), സഞ്ജയ് ഭട്ട് തുടങ്ങി ഇരുപതോളം ഡോക്ടർമാർ വിവിധ സെഷനുകളിൽ സംസാരിച്ചു.