മൂവാറ്റുപുഴ: പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന ടി.എൻ. രാജനെതിരെ വകുപ്പുതല അന്വേഷണം നടത്തുവാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പോത്താനിക്കാട് കുറ്റിശ്രക്കുടിയിൽ കെ. കെ. കുര്യന്റെ മകൾ ഷെെനി നൽകിയ പരാതിയിലാണ് ഉത്തരവ്.മറ്റൊരാളുടെ പ്രേരണക്ക് വഴങ്ങി പൊലീസ് സ്റ്റേഷനിൽ വച്ച് മോശമായി പെരുമാറിയെന്ന് മനുഷ്യാവകാശ കമ്മീഷനിൽ ഷൈനി പരാതി നൽകിയിരുന്നു.സബ് ഇൻസ്പെക്ടർ നിയമ വിരുദ്ധമായി പെരുമാറിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.ജില്ലാ പൊലീസ് സൂപ്രണ്ട് വകുപ്പ തല അന്വേഷണം നടത്തി റിപ്പോർട്ട് മൂന്നു മാസത്തിനകം കമ്മീഷനെ രേഖമൂലം അറിയിക്കണം. ഇപ്പോൾ കോതമംഗലം ട്രാഫിക് യൂണിറ്റിലെ എസ്. ഐ യാണ് ടി.എൻ.രാജൻ.