നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വട്ടപ്പറമ്പ് യൂണിറ്റ് അംഗങ്ങളായ വ്യാപാരികൾക്ക് പുതിയ പ്രതിമാസ പെൻഷൻ പദ്ധതി ആരംഭിച്ചു. 20 വർഷം കച്ചവട രംഗത്തുള്ള 65 വയസ്സ് പൂർത്തീകരിച്ചവർക്കാണ് പെൻഷൻ നൽകുന്നത്. വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് 10,000 രൂപ നൽകുന്ന സഹായനിധിയും പ്രഖ്യാപിച്ചു. പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും വാർഷികവും ജില്ലാ പ്രസിഡന്റ് പി.എം.എ. ഇബ്രാഹിം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ. എസ്തപ്പാനോസ് അദ്ധ്യക്ഷനായിരുന്നു. ജില്ല ജനറൽ സെക്രട്ടറി പി.സി. ജേക്കബ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.