കോലഞ്ചേരി: ശിഖ സുരേന്ദ്രൻ ഐ.എ.എസ് പരിശീലനം പൂർത്തിയാക്കി കോട്ടയം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. വടയമ്പാടി കാവാനക്കുടിയിൽ സുരേന്ദ്രന്റെ മകൾ ശിഖ സിവിൽ സർവ്വീസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കോടെയാണ് പാസായത്.
മകൾ കളക്ടറായി കാണണമെന്ന അച്ഛൻ സുരേന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് ശിഖ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ഉത്തരാഖണ്ഡ് മസൂറിയിലെ പരിശീലന കാലത്തായിരുന്നു അച്ഛന്റെ മരണം. റാങ്കിന്റെ അടിസ്ഥാനത്തിലാണ് കേരള കേഡറിൽ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായ ആദ്യ നിയമനം ലഭിച്ചത്.