മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ നേർച്ചപ്പള്ളിയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് സൺഡേസ്‌കൂൾ ഭക്തസംഘടനകളായ മർത്തമറിയം വനിതാസമാജം, മാർ ഈവാനിയോസ് യൂത്ത് അസോസിയേഷൻ എം.ജി.ജെ.എസ്.എം. എന്നീ സംഘടനകളുടെ സംയുക്തവാർഷികം എം.ജെ.എസ്.എസ്.എ സെൻട്രൽ കമ്മിറ്റിഅംഗം ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഫാ. തോമസ് വെള്ളാംകണ്ടത്തിൽ അനുമോദിച്ച് അവാർഡുകൾ നൽകി. ട്രസ്റ്റിമാരായ കെ.എം. ജോയി കരിമ്പിലാക്കിൽ, എൽദോ ജെ. കിളിയനാൽ, ഇൻസ്‌പെക്ടർ പോൾ സി. വർഗീസ്, ഹെഡ്മാസ്റ്റർ എൻ.സി. പൗലോസ്, ജെയ്‌സ് ജോൺ, സിജു മത്തായി, വത്സ ഈശോ മിനു ഏലിയാസ്, ജോളിമോൻ സി.വൈ എന്നിവർ പ്രസംഗിച്ചു.