balavedi
മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ നടന്ന ബാലവേദി കൂട്ടായ്മ കളിക്കൂട്ടം 2019 സിനിമാ സംവിധായകൻ എം.എ.നിഷാദ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലാ ബാലവേദി കൂട്ടായ്മ കളിക്കൂട്ടം 2019 സിനിമാ സംവിധായകൻ എം.എ. നിഷാദ് ഉദ്ഘാടനം ചെയ്തു, ബാലവേദി കൺവീനർ ആൽഫി ശിവാഗോ അദ്ധ്യക്ഷത വഹിച്ചു, മുൻ ജില്ലാ കൗൺസിൽ പ്രസിഡന്റ് മോളി എബ്രഹാം, ബാലവേദി രക്ഷാധികാരി ടി.എം. ഹാരിസ്, പി.കെ. ബാബുരാജ്. ജോളി പൊട്ടയ്ക്കൽ, പോൾ പൂമറ്റം എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്കിൽ നടന്ന കളിക്കൂട്ടത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.