തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റെ കെ.എസ് വിജയൻ ആവശ്യപ്പെട്ടു.
ഓഡിറ്റ് വിഭാഗം 2017- 18 വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കരാറുകാരെ വഴിവിട്ട് സഹായിക്കുന്ന സമീപനമാണ് ഭരണപക്ഷത്തിന്റേത്.
കഴിഞ്ഞ 10 വർഷത്തെ എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകും.
അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഇവിടെ മത്സരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പേരിലും കുടിവെള്ളത്തിന്റെ പേരിലും നടന്ന അഴിമതി ജനങ്ങളെ ആകമാനം ഞെട്ടിച്ചു. ശക്തമായ
നടപടി ഉണ്ടായില്ലങ്കിൽ ബി.ഡി.ജെ.എസ് ശക്തമായ സമരം ആരംഭിക്കുമെന്നും വിജയൻ പറഞ്ഞു.