നെടുമ്പാശേരി: കൊങ്ങോത്ര റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനവും പുരസ്‌കാര വിതരണവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. സെയ്തുമുഹമ്മദ് അധ്യക്ഷനായി.ഫോക് ലോർ അവാർഡ് ജേതാവ് രമണൻ അത്താണിയെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, അംഗം ബിജി സുരേഷ്, എഫ്ആർഎ സെക്രട്ടറി ചന്ദ്രശേഖരൻ, സെക്രട്ടറി രാമചന്ദ്രൻ പോറ്റി, ട്രഷറർ എസ്. ജലാലുദ്ദീൻ, എൻ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.