കൊച്ചി: സ്ത്രീമിത്ര ഫൗണ്ടേഷൻ സ്കൂൾ ബാഗും പുസ്തകങ്ങളും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുത്ത പത്ത് കുട്ടികൾക്ക് സ്കോളർഷിപ്പും ഇരുപത് അവശരോഗികൾക്ക് ചികിത്സാസഹായവും നൽകി. പനമ്പിള്ളിനഗർ പറമ്പിത്തറ റോഡിലെ സ്ത്രീമിത്ര ഭവനിൽ തേവര സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീമിത്ര ഫൗണ്ടേഷൻ ചെയർപേഴ്സൺ മയ്യനാട് സിൽവി വിജയൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ടീം പ്രസിഡന്റ് പ്രസന്ന ബേബിയും സാമൂഹ്യപ്രവർത്തകൻ അലക്സ് കൊല്ലം, ധനലക്ഷ്മി, സിംല, ട്രസ്റ്റിമാരായ പ്രവീൺ ആവണി, ഷിബു രാജൻ എന്നിവർ സംസാരിച്ചു.